Section

malabari-logo-mobile

മംഗള്‍യാന്‍ നിര്‍ണ്ണായക എഞ്ചിന്‍ പരിശോധന ഇന്ന്

HIGHLIGHTS : രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മംഗള്‍യാന്റെ നിര്‍ണായക എഞ്ചിന്‍ പരിശോധന ഇന്നുച്ചക്ക് നടക്കും. ബുധനാഴ്ച ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന...

Untitled-1 copyരാജ്യം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മംഗള്‍യാന്റെ നിര്‍ണായക എഞ്ചിന്‍ പരിശോധന ഇന്നുച്ചക്ക് നടക്കും. ബുധനാഴ്ച ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ന് നാല് സെക്കന്‍ഡ് നേരം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ച് വിടാനാണ് ഐ എസ് ആര്‍ ഒ ശ്രമിക്കുന്നത്.

തിരുവനന്തപുരം വലിയ മലയിലെ എല്‍ പി എസില്‍ നിര്‍മ്മിച്ച 440 ന്യൂട്ടണ്‍ എഞ്ചിനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മംഗള്‍യാന്‍ നിര്‍ണ്ണായക പരീക്ഷണത്തെ നേരിടുന്നത്. ചൊവ്വയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി പേടകത്തിന്റെ പ്രവേഗം കുറക്കുകയാണ് ഇന്നത്തെ പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 8,000 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ സഞ്ചാരം. നിലവിലെ ദിശയില്‍ നേരിയമാറ്റം വരുത്തുകയും എന്നത്തെ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. ഇന്നു മുതല്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലൂടെയാണ് മംഗള്‍യാന്‍ സഞ്ചരിക്കുന്നത്.

sameeksha-malabarinews

ചൊവ്വയില്‍ നിന്ന് ഏറ്റവും അടുത്ത് 93 മൈല്‍ വരെയും അകലെ 3,853 മൈല്‍ വരെ വരുന്നതുമായ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ബുധനാഴ്ച മംഗള്‍യാന്‍ പ്രവേശിക്കുന്നത്. 79 മണിക്കൂറാണ് ഒരു തവണ ചൊവ്വയെ ചുറ്റുന്നതിന് വേണ്ട സമയം. ആറുമാസം മുതല്‍ 1 വര്‍ഷം വരെയുള്ള ആയുസ്സാണ് പേടകത്തിന് പ്രതീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!