Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഹോംഷോപ്പ് പദ്ധക്ക് തുടക്കം കുറിച്ചു

HIGHLIGHTS : Homeshop project started in Parappanangadi

പരപ്പനങ്ങാടി: കുടുംബശ്രീ അംഗങ്ങളായ നൂറോളം വനിതകള്‍ക്ക് വിപണന രംഗത്തും അത്രത്തോളം തന്നെ വനിതകള്‍ക്ക് ഉല്‍പാദന രംഗത്തും തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും ഹോംഷോപ്പ് പദ്ധതിക്ക് തുടക്കമാകുന്നു.

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിതല പരിശീലന പരിപാടിക്ക് തുടക്കമായി. മുനിസിപ്പാലിറ്റിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച്, ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെട്ട ഹോംഷോപ്പ് ഉടമകള്‍ക്കായുള്ള പരിശീലന പരിപാടിക്കാണ് മുന്‍സിപ്പാലിറ്റി ഹാളില്‍ തുടക്കമായത്. നഗരസഭ ഹാളില്‍ വച്ച് നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശ്രീ. എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. 200ലധികം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് ഓണത്തിന് മുമ്പ് തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

sameeksha-malabarinews

കുടുംബശ്രീ ഉല്‍പാദന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് സുസ്ഥിരവിപണി സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. മലപ്പുറം ജില്ലയിലാകെ ഉല്‍പാദന വിപണന രംഗങ്ങളില്‍ കുറഞ്ഞത് 10,000 വനിതകള്‍ക്കെങ്കിലും സ്ഥിരം തൊഴില്‍ ലഭ്യമാക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസഭ ഹാളില്‍ വച്ച് നടന്ന പരിശീലന പരിപാടി ചെയര്‍മാന്‍ ശ്രീ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ,മെമ്പര്‍ സെക്രട്ടറി ഉഷാകുമാരി,സിഡിഎസ് ലെവല്‍ കോഡിനേറ്റര്‍ എം.നൂഹിറ തുടങ്ങിയവര്‍ സംസാരിച്ചു. ഹോംഷോപ്പ് പദ്ധതി ജില്ലാ കോഡിനേറ്റമാരായ പ്രസാദ് കൈതക്കല്‍, സതീശന്‍ സ്വപ്നക്കൂട് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എം ഇ ഉപസമിതി കണ്‍വീനര്‍ ഷീജ നന്ദിയും പ്രകാശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!