Section

malabari-logo-mobile

അപകടകാരികളായ തെരുവ് നായകള്‍ക്ക് ദയാവധം അനുവദിക്കണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

HIGHLIGHTS : Euthanasia should be allowed for dangerous stray dogs; Kannur District Panchayat in Supreme Court

ദില്ലി: അപകടകാരികളായ തെരുവ് നായകള്‍ക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നല്‍കിയത്. തെരുവ് നായ് അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 12 നു വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

sameeksha-malabarinews

സംസ്ഥാനത്ത് തെരുവുനായ ആക്രണം കൂടിവരികയാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ കുട്ടിയെ ആക്രമിച്ചു. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് കയ്യിലും കാലിലും പരിക്കേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാന്‍വി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയില്‍വേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കള്‍ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!