Section

malabari-logo-mobile

പുലയാട്ട് പറയുന്നത് അശ്ലീലമല്ല;ഹൈക്കോടതി.

HIGHLIGHTS : കലഹം നടക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ അശ്ലീല ചുവയുണ്ടെങ്കില്‍ മാത്രമെ പ്രതിയെ ശിക്ഷിക്കാനാവു എന്ന് ഹൈക്കോടതി. രണ്ട് കീഴ്‌ക്കോടതികളിലെ വിധി ...

Kerala-High-Court-Newskeralaകലഹം നടക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ അശ്ലീല ചുവയുണ്ടെങ്കില്‍ മാത്രമെ പ്രതിയെ ശിക്ഷിക്കാനാവു എന്ന് ഹൈക്കോടതി. രണ്ട് കീഴ്‌ക്കോടതികളിലെ വിധി തിരുത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. കെഎസ്ആര്‍ടിസി ഡ്രൈവറെ പൊതുസ്ഥത്തുവെച്ച് പുലയാടി മോന്‍ എന്ന് വിളിച്ചെന്നാണ് കേസ്.

പൊതുസ്ഥത്തുവെച്ച് ആരെയെങ്കിലും ഇങ്ങനെ വിളിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമം 294(ബി) വകുപ്പ് പ്രകാരം ഹര്‍ജിക്കാരനായ ലത്തീഫിനെ 15 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. 1998 ജൂണ്‍ 17 നാണ് പൊതു സ്ഥലത്തുവെച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ പുലയാടി മോന്‍ എന്ന് വിളിച്ചതിനാണ് കേസ്.

sameeksha-malabarinews

ഈ കേസില്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതി ലത്തീഫിനെ 15 ദിവസം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പാലക്കാട് സെഷന്‍സ് കോടതിയില്‍ പോയെങ്കിലും കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ഇതെതുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 294 വകുപ്പ് പ്രകാരം മറ്റുള്ളവരെ പൊതുസ്ഥലത്തുവെച്ച് അശ്ലീലമായ പദപ്രയോഗം കൊണ്ട് അപമാനിക്കുന്നത് മൂന്ന് മാസം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയ പദപ്രയോഗം മര്യാദകെട്ടതും അപമാനിക്കുന്നതുമാണ്. എന്നാല്‍ അശ്ലീലമല്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ലൈംഗിക ചുവയുള്ള പദപ്രയോഗങ്ങള്‍ മാത്രമെ അശ്ലീലമെന്ന പിരിധിയില്‍ വരൂ എന്നും കോടതി വ്യാഖ്യാനിച്ചു. ഏതെല്ലാം വാക്കുകാളാണ് അശ്ലീലമെന്ന് നിയമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് പറഞ്ഞ കോടതി കീഴ്‌ക്കോടതി ഉത്തരവുകളെ മറികടന്ന് ഹരജിക്കാരന്‍ ലത്തീഫിനെ വെറുതെ വിടാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് പി ഉബൈദാണ് വിധി പുറപ്പെടുവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!