ദില്ലി: കശ്മീരില്‍ ജിഹിദിനായി ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള അല്‍ ക്വയ്ദയുടെ വീഡിയോ പുറത്തിറങ്ങി. ഇറാഖ്, സിറിയ മാതൃകയില്‍ പ്രക്ഷോപം നടത്തണമെന്നും ഇതിനായി അഫ്ഗാനിസ്ഥാനില്‍ നിന്നും സഹായം എത്തുമെന്നും അല്‍ഖ്വയ്ദയുടെ വീഡിയില്‍ പറയുന്നു.
കാശ്മീര്‍ മോചനത്തിനായി ഇതാദ്യമായാണ് അല്‍ഖ്വയ്ദയുടെ ആഹ്വാനമുണ്ടാകുന്നത്. അല്‍ഖ്വയ്ദയുടെ ഭാഗമായ അല്‍ സഹാബാണ് ‘ദ വാര്‍ ഷുഡ് കണ്‍ഡിന്യു എ മെസ്സേജ് ഫോര്‍ കാശ്മീര്‍ മുസ്ലിംസ’ എന്ന പേരില്‍ കാശ്മീരിനുവേണ്ടി വീയോ പറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലടക്കം അല്‍ഖ്വയ്ദ ശക്തിപ്രാപിച്ചു വരുന്നുവെങ്കിലും ഒരു സ്ഥലത്തിന്റെ മോചനത്തിനായി ആദ്യമായാണ് ഇത്തരത്തില്‍ പ്രത്യക്ഷമായി ഒരു ആഹ്വാനം നടത്തുന്നത്. കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കാശ്മീര്‍ സന്ദര്‍ശന വേളയിലാണ് അല്‍ഖ്വയ്ദയുടെ ഈ ഭീഷണി. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചിരുന്നു.



