കുട്ടികളെ കൊണ്ടുവന്ന സംഭവം;ഝാര്‍ഖണ്ഡ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

ChildTraffickingറാഞ്ചി: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിക്കാനായി പ്രത്യേക അന്വോഷണ സംഘത്തെ രൂപീകരിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിര്‍ദേശപ്രകാരണാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

എന്നാല്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ മനുഷ്യക്കടത്തായി ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്ന് ഝാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ മനീഷ് രഞ്ജന്‍ പറഞ്ഞു. മനുഷ്യക്കടത്തായി തിടുക്കത്തില്‍ വിലയിരുത്തുന്നത് അപക്വമാകും. കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിച്ചില്ലെന്നും ലേബര്‍ കമ്മീഷന്‍ പറഞ്ഞു.

സംഭവത്തില്‍ കേരളത്തിലെത്തി പരിശോധന നടത്തിയ പോലീസിന്റെയും സര്‍ക്കാര്‍ ഉദ്യാഗസ്ഥരും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാറിന്റെ തുടര്‍നടപടി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസും ഉദ്യോഗസ്ഥരും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. കുട്ടികളുടെ സ്വദേശമായ ഗൊഡ്ഡയിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. കുട്ടികളെ കടത്തുന്നത് തടയാനായി റെയില്‍വേ പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കും. കൂടാതെ കുട്ടികളുടെ മികച്ച വിദ്യഭ്യാസത്തിനായി ഗൊഡ്ഡയില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. എന്തുകാരണത്താലാണ് കുട്ടികളെ രക്ഷിതാക്കള്‍ പുറത്തേക്കയക്കുന്നതെന്ന് കണ്ടെത്താനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Share news
error: Content is protected !!
Scroll to Top