താനൂര്‍ ഒഴൂര്‍ മറവഞ്ചേരി കുളം നാടിന് സമര്‍പ്പിച്ചു

tanur pondതാനൂര്‍: മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ നവീകരിച്ച ഒഴൂര്‍ മരവഞ്ചേരി കുളം നാടിന് സമര്‍പ്പിച്ചു. 25 ലക്ഷത്തോളം രൂപ ചെലവില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ചതാണ് കുളം. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ജല സംഭരണം, നീന്തല്‍ പരിപോഷിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രാധന ലക്ഷ്യം.

കുളത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൂഹ് കരിഹ് കരിങ്കപ്പാറ,മുനീറ അടിയാട്ടില്‍, കെ സലാം, ഷക്കീല, അസ്‌ക്കര്‍ കോറാട്, കുഞ്ഞേക്കി, ജമീല കുഴിക്കരക്കാട്ടില്‍,ഷെരീഫ തൊട്ടിയില്‍, കമ്മുക്കുട്ടി,വി സി കമലം,വിവി അബ്ദുള്‍സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top