കൊളംബിയക്ക് മിന്നുന്ന തുടക്കം (3-0)

2371177_FULL-LNDറിയോ ഡി ജനീറോ :ലോകഫുട്‌ബോളിന്റെ രക്തസാക്ഷിയായ എസ്‌കോബാറിന്റെ പിന്‍മുറക്കാരുടെ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവ് മിന്നുന്നതാക്കി. ഗ്രീസിന്റെ പ്രതിരോധ കോട്ടകള്‍ മൂന്ന് തവണ തകര്‍ത്ത് കൊളംബിയിക്കാര്‍ മുന്നേറിയിപ്പോള്‍ പേരിനൊരു മറുപടിഗോള്‍ പോലും നേടാന്‍ അവര്‍ക്കായില്ല.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ കൊളംബിയ ലാററിനമേരിക്കന്‍ ശൈലിയില്‍ ആക്രമിച്ചുതന്നെ കളിച്ചു. ഇവരുടെ അര്‍മറോ-വിക്ടര്‍ ഇബാബോ കൂട്ടുക്കെട്ട് ഗ്രീസിന്റെ പെനാല്‍ട്ടി ഏരിയയില്‍ നൃത്തം വെച്ചു. രണ്ടാം പകുതിയില്‍ ഗ്രീസ് ഗോള്‍ മടക്കാനുള്ള തീവ്രശ്രമം നടത്തുന്നതിനിടെയാണ് വീണ്ടും കൊളംബിയ ഗോള്‍ നേടിയത്. കൊളംബിയക്ക് ലഭിച്ച കോര്‍മണര്‍കിക്ക് ഗുട്ടറസ് പോസ്റ്റിലേക്ക് ചെത്തിയിട്ടു. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാനുള്ള രണ്ടും കല്‍പ്പിച്ചുള്ള നീക്കങ്ങള്‍ തങ്ങള്‍്ക്കു തന്നെ തിരി്ചടിയാകുകയായിരുന്നു. എക്‌സ്ട്രാ സമയത്ത് റോഡിഗ്രസി കൊളംബിയയുടെ മൂന്നാമത്തെ ഗോളും നേടുകായിരുന്നു.

Share news
error: Content is protected !!
Scroll to Top