HIGHLIGHTS : Guest Portal; The number of people registered in Malappuram district has crossed 5000
മലപ്പുറം: സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ അതിഥി പോര്‍ട്ടലില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതിനകം രജിസ്റ്റര്‍ ചെയ്തത് 5000 ലധികം പേര്‍. അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടോ അവരുടെ തൊഴിലുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ക്കോ പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. തൊഴിലാളികളുടെ ഫോട്ടോയും, തിരിച്ചറിയല്‍ രേഖയും പോര്‍ട്ടലില്‍ സമര്‍പ്പിക്കണം.
രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് സ്ഥാപനം മാറുമ്പോള്‍ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തി തന്നെ പഴയ സ്ഥാപനത്തില്‍ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേര്‍ക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ www.athidhi.lc.kerala.gov.in എന്ന പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉറപ്പു വരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായോ, അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ബന്ധപ്പെടാം.


ഫോണ്‍: ജില്ലാ ലേബര്‍ ഓഫീസ് -8547655273, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ -9496007112, അസിസ്റ്റന്റ് ലേബര്‍ ഓഫീസുകള്‍: മലപ്പുറം- 8547655604, നിലമ്പൂര്‍ -8547655605, കൊണ്ടോട്ടി -8547655608, പെരിന്തല്‍മണ്ണ -8547655606, പൊന്നാനി -8547655627, തിരൂര്‍ -8547655613, തിരൂരങ്ങാടി -8547655622.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു