Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എം.ബി.എ. സീറ്റൊഴിവ്

HIGHLIGHTS : Calicut University News; MBA Vacancy

എം.ബി.എ. സീറ്റൊഴിവ് (കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം)

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എം.ബി.എ റഗുലര്‍ കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം സപ്തംബര്‍ 4-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജില്‍ എത്തിച്ചേരണം. ഫോണ്‍ 9496289480, 7594006138.

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വടകരയിലുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എം.ബി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 4, 5 തീയതികളില്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 6282478437, 9495319339, 9846393853.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഒക്‌ടോബര്‍ 16 മുതല്‍ 18 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ എം.ബി.എ. റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അദ്ധ്യാപകര്‍ അതാത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. മറ്റ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സപ്തംബര്‍ 18 മുതല്‍ 21 വരെ നടക്കും. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അദ്ധ്യാപകര്‍ അതാത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. മറ്റ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ബി.എ. പാര്‍ട്ട്-2 (അഡീഷണല്‍ ലാംഗ്വേജ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ ഫലം അറിയുന്നതിന് പരീക്ഷാ ഭവനിലെ ബന്ധപ്പെട്ട സെക്ഷനില്‍ നേരിട്ട് ഹാജരാകണം.  പാര്‍ട്ട്-1 ഇംഗ്ലീഷ് ബി.എ./പി.ഒ.ടി., പാര്‍ട്ട്-2 ബി.എ. അഡീഷണല്‍ ലാംഗ്വേജ് എന്നിവയുടെ പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!