റീൽസ് മത്സരം

മിഷൻ ഇന്ദ്ര ധനുഷ് 5.0 സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ‘പ്രതിരോധ കുത്തിവെപ്പും കുട്ടികളുടെ  രോഗ പ്രതിരോധ ശേഷിയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

മത്സരാർഥികൾ 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് തയ്യാറാക്കി സെപ്റ്റംബർ 16ന് മുമ്പായി സ്വന്തം ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി അപ്ലോഡ് ചെയ്ത് ആരോഗ്യ കേരളം മലപ്പുറം ഓഫീസിന്റെ NHM Malappuram എന്ന ഇൻസ്റ്റാഗ്രാം പേജിലേക്ക് ടാഗ് ചെയ്യേണ്ടതാണ്.

വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ എന്നിങ്ങനെ സമ്മാനവും നൽകും. ഫോൺ: 9447323660

Share news
error: Content is protected !!
Scroll to Top