മഗ്‌നീഷ്യം ധാരാളമായുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെട്ടാലോ….

സാല്‍മണ്‍ : സാല്‍മണില്‍ മറ്റനവധി പോഷകങ്ങള്‍ കൂടാതെ മഗ്‌നീഷും ധാരാളമടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്ത് : പെപ്പിറ്റാസ് എന്ന് അറിയപ്പെടുന്ന മത്തങ്ങ വിത്ത് മഗ്‌നീഷത്തിന്റെ മികച്ച ഉറവിടമാണ്. ഇവ തന്നെയും മറ്റു ഭക്ഷണങ്ങളില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.

ചീര : ഇലകളില്‍ വെച്ച് മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ചീര.

ബദാം : ബദാം ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം മാത്രമല്ല,ധാരാളമായി മഗ്‌നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ് : ഉയര്‍ന്ന അളവില്‍ കൊക്കോ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റില്‍,മഗ്‌നീഷവും അടങ്ങിയിട്ടുണ്ട്.

തവിട്ട് നിറത്തിലുള്ള അരി,ഗോതമ്പ്,ഓട്‌സ് എന്നിവയിലും മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top