HIGHLIGHTS : 13 member coordination committee for 'India' coalition
ദില്ലി:ഇന്ത്യാ മുന്നണിയുടെ ഏകോപനത്തിനുവേണ്ടി 13 അംഗ സമിതിയെ തീരുമാനിച്ചു.
കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് പട്ടികയിലുള്ളത്. കഴിയുന്നത്ര സീറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ മുംബൈയില്‍ നടക്കുന്ന യോഗം പ്രമേയം പാസാക്കി.
ഗാന്ധി കുടുംബത്തില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും സമിതിയില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് സിപിഐയുടെ ഡി രാജയാണ് സമിതിയിലുള്ളത്.


‘ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ’ (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇന്‍ഡ്യയുടെ ലോകോ പ്രകാശനം ഇന്നുണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകോ സംബന്ധിച്ച് ചില അതൃപ്തിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ലോഗോ പ്രകാശനം മാറ്റിയേക്കുമെന്നാണ് വിവരം.