Section

malabari-logo-mobile

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍

HIGHLIGHTS : മത,രാഷ്ട്രീയ സംഘടനകളുടേത് കപട നിലപാട് കൊച്ചി: മദ്യ നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബിജോണ്‍ രംഗത്ത്. സര്‍ക്കാരിന്റെ മദ്യനയം പ്ര...

മത,രാഷ്ട്രീയ സംഘടനകളുടേത് കപട നിലപാട്
MODEL 1 copyകൊച്ചി: മദ്യ നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബിജോണ്‍ രംഗത്ത്. സര്‍ക്കാരിന്റെ മദ്യനയം പ്രായോഗികമല്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ലോകത്ത് ഒരിടത്തും മദ്യനിരോധനം നടപ്പായിട്ടില്ലെന്നും സര്‍ക്കാരിന്റേത് ഉട്ടോപ്യന്‍ നയമാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. മദ്യ നിരോധനം നടപ്പാക്കുന്നതോടെ സര്‍ക്കാരിന്റെ സാമ്പത്തിക നില പൂര്‍ണ്ണമായും തകിടം മറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മതസംഘടനകളുടെയും, രാഷ്ട്രീയ നേതൃത്വത്തിന്റെയും നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷിബു ബേബി ജോണ്‍ നടത്തിയത്. മതസംഘടനകളുടെയും, രാഷ്ട്രീയ നേതൃത്വത്തിന്റേയും മദ്യ വിഷയത്തില്‍ കപട നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ അവരെ മദ്യലോബിയുടെ ആളാക്കി മാറ്റും. മദ്യ നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം അപ്രായോഗികമാണ്. പുനരധിവാസം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കൃത്യമായ ഒരു പദ്ധതിയുമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മദ്യനയത്തില്‍ ആത്യന്തികമായ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയുടേതാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!