Section

malabari-logo-mobile

മനോജ് വധം അനേ്വഷണം സിബിഐക്ക്

HIGHLIGHTS : തിരു: കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജിന്റെ കൊലപാതകം സി ബി ഐ അനേ്വഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി ജി...

Manojതിരു: കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജിന്റെ കൊലപാതകം സി ബി ഐ അനേ്വഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി ജി പി യുടെ ശുപാര്‍ശപ്രകാരമാണ് സിബിഐ അനേ്വഷിക്കുന്നത്.

സിബിഐ അനേ്വഷണം ഏറ്റെടുക്കുന്നത് വരെ ക്രൈംബ്രാഞ്ച് കേസന്വേഷിക്കും. പ്രതികള്‍ക്ക് വിദേശബന്ധമുള്ളതായി സംശയിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

sameeksha-malabarinews

യു എ പി എ പ്രകാരമാണ് കൊലപാതകത്തില്‍ കേസെടുത്തിരിക്കുന്നതെന്ന് നേരത്തെ എ ഡി ജി പി അറിയിച്ചിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ക്കാണ് യു പി എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം കേസെടുക്കാറ്. കൊലപാതകത്തില്‍ ഒന്നാം പ്രതി വിക്രമനെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇളം തോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!