Section

malabari-logo-mobile

ഗൂഗിള്‍ മാപ്പ് ചതിച്ചു; ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി വഴി തെറ്റിയ സംഘം പൊലീസിന് മുന്നില്‍

HIGHLIGHTS : Google map cheated; The gang, who got lost with the smuggled gold, was in front of the police

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് പിടികൂടിയത്. അഴീക്കോട് ജെട്ടിയില്‍ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അഴീക്കോട് ചെമ്മാത്ത് പറമ്പില്‍ സബീര്‍, മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ സ്വദേശി നിഷാജ് എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ മലപ്പുറം ജില്ലയിലേക്ക് സ്വര്‍ണ്ണം കൊണ്ടുപോകുന്നതിനിടെ വഴി തെറ്റി വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ദുബായില്‍ നിന്നും സബീല്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

sameeksha-malabarinews

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചിരുന്ന നിഷാജ് വഴിതെറ്റി പൊലീസിന് മുന്നില്‍ ചാടിയതോടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!