Section

malabari-logo-mobile

തിരൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

HIGHLIGHTS : Gas tanker capsizes in Tirur

തിരൂര്‍: താനൂര്‍ റോഡില്‍ പെരുവഴിയമ്പലം വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. എറണാകുളത്ത് നിന്ന് ഗ്യാസുമായി ചേളാരിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടം ഉണ്ടായത്. റോഡിലെ വളവ് പെട്ടെന്ന് കണ്ടതോടെ ലോറി വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടി.

അപകടത്തെ തുടര്‍ന്ന് ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ആരോഗ്യ സ്വാമിയെ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.

sameeksha-malabarinews

ടാങ്കറില്‍ ചോര്‍ച്ചയുണ്ടായെങ്കിലും അഗ്‌നിശമന സേന ലീക്ക് പൂര്‍ണമായും അടച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. ടാങ്കര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നിട്ടുണ്ട്. അസി. സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍, ജേക്കബ്, അനില്‍കുമാര്‍, മുഹമ്മദ് ഷാഫി, അന്‍വര്‍സാദത്ത്, വെഷ്ണവ്, മുകേഷ്, ദുല്‍ഖര്‍ നയീം, ജിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘങ്ങളും എത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!