Section

malabari-logo-mobile

പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും പ്ളസ് ടു പരീക്ഷ രാവിലെയും നടത്തും

HIGHLIGHTS : തിരുവനന്തപുരം : മാര്‍ച്ച് 17 മുതല്‍ പ്ളസ് ടു പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ ന...

തിരുവനന്തപുരം : മാര്‍ച്ച് 17 മുതല്‍ പ്ളസ് ടു പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിഗണിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു.

ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക. പരീക്ഷ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളുടെ അനുമതി തേടുകയും അവരുടെ ആശങ്ക പരിഹരിക്കുകയും ചെയ്യും.

sameeksha-malabarinews

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം ക്രമീകരിക്കാനുള്ള അവസരം സ്‌കൂളുകള്‍ക്ക് നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!