റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തോല്‍പ്പിച്ചു:പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഡിവിഷന്‍ 15 ല്‍ നിന്നും UDF സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ റിബല്‍ പ്രവര്‍ത്തനം നടത്തി തോല്‍പ്പിച്ചു എന്ന് ആരോപണം. നെടുവ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഒ സലാം ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിബല്‍ പ്രവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് വാര്‍ഡ് ട്രഷറര്‍ പരിപറമ്പത്ത് ബാവ ഹാജി ഒഴികെ മറ്റെല്ലാ ഭാരവാഹികളും യു ഡി എഫിനെതിരെ വാര്‍ഡ് സെക്രട്ടറി KP ബഷീറിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് സലാം പറഞ്ഞു.

ഈ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഷെമീര്‍ ആണ് ജയിച്ചത്. മുസ്ലീം ലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള ഡിവിഷനാണിത്. രണ്ട് യുഡിഎഫ് വിമതരടക്കം 6 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പുത്തരിക്കല്‍ ഡിവിഷന്‍ 15 ലെ മുഴുവന്‍ ലീഗ് ഭാരവാഹികളുടെയും പേരില്‍ നടപടി സ്വീകരിച്ച് സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് നെടുവ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവൃശ്യപ്പെട്ടു.

നെടുവ വില്ലേജില്‍ മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ സ്ഥാനം രാജിവെക്കുന്നത് എന്നും സലാം പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •