Section

malabari-logo-mobile

രണ്ടായിരത്തോളം സ്ത്രീകളെ സമൂഹ മാധ്യമം വഴി ശല്യം ചെയ്ത യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

HIGHLIGHTS : Tanur police have arrested a young man for harassing 2,000 women through social media

താനൂര്‍: ചാറ്റ് ചെയ്തു ചീറ്റ് ചെയ്ത യുവാവിനെ താനൂര്‍ പോലീസ് അതേ നാണയത്തില്‍ ചാറ്റ് ചെയ്തു പിടികൂടി. രണ്ടായിരത്തോളം സ്ത്രീകളെ സമൂഹമാധ്യമങ്ങളായ വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.

ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി 4 വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്‌ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നത്. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പോലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി.

sameeksha-malabarinews

ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും താനൂര്‍ സി.ഐ പി പ്രമോദ് പറഞ്ഞു. സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വിമോഷ് തുടങ്ങിയവരുടെ ധൃതഗതിയില്‍ ഉള്ളതും കുറ്റമറ്റതുമായ അന്വേഷണ മികവാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!