Section

malabari-logo-mobile

നടുവൊടിച്ച് പാചകവാതക വില, കത്തിക്കയറി പെട്രോളും ഡീസലും

HIGHLIGHTS : കൊച്ചി : പാചകവാതക വിലയും പെട്രോള്‍, ഡീസല്‍ വിലയും കത്തിക്കയറുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന് തിങ്കളാഴ്ച 268 രൂപ കൂ...

കൊച്ചി : പാചകവാതക വിലയും പെട്രോള്‍, ഡീസല്‍ വിലയും കത്തിക്കയറുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന് തിങ്കളാഴ്ച 268 രൂപ കൂട്ടി. കൊച്ചിയില്‍ 1994 രൂപയായി. ഗാര്‍ഹിക സിലിന്‍ഡറിന്റെ (14.2 കിലോ) വില 906.50 രൂപയില്‍ തുടരുന്നു. അഞ്ചുകിലോഗ്രാം സിലിന്‍ഡറിന് 73.5 രൂപ കൂട്ടി, 554.5 രൂപയായി.
ഈവര്‍ഷം മാത്രം വാണിജ്യ സിലിന്‍ഡറിന് 400 രൂപയിലധികവും ഗാര്‍ഹിക എല്‍.പി.ജി.ക്ക് 205 രൂപയോളവും കൂട്ടി.

കൊച്ചിയിലും 110 തൊട്ട് പെട്രോള്‍

sameeksha-malabarinews

രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് വിവിധ പ്രദേശങ്ങളിലായി
കൂട്ടിയത്. കൊച്ചിയിലും പെട്രോള്‍ വില 110 രൂപ തൊട്ടു. പെട്രോള്‍ ലിറ്ററിന് തിങ്കളാഴ്ച 36 പൈസ കൂട്ടി. ഡീസലിന് 38 പൈസ കൂട്ടി 103.79 രൂപയായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 112.07 രൂപയും ഡീസല്‍ വില 105.85 രൂപയുമായി. കോഴിക്കോട് പെട്രോളിന് 110.18 രൂപയും ഡീസലിന് 104.09 രൂപയുമാണ്. ഒരുവര്‍ഷംകൊണ്ട് പെട്രോളിനും ഡീസലിനും 29 രൂപയിലധികം വര്‍ധിച്ചു.

പ്രകൃതിവാതകവില കത്തിക്കയറുന്നു, കിലോഗ്രാമിന് 70 രൂപ

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകവില കുതിച്ചുയരുന്നു. തൃശ്ശൂരിലെ പമ്പുകളില്‍ നവംബര്‍ ഒന്നിന് കിലോഗ്രാമിന് 70 രൂപയെത്തി. രണ്ടു മാസത്തിനിടെ പത്തുരൂപയാണ് ഉയര്‍ന്നത്

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!