കോണ്‍ഗ്രസ് സമരത്തിനിടെ പ്രതിഷേധം; ജോജു ജോര്‍ജിന് പിന്തുണയുമായി സിപിഐഎം

കോണ്‍ഗ്രസ് സമരത്തിനിടെ പ്രതിഷേധം നടത്തിയ ജോജു ജോര്‍ജിന് പിന്തുണയുമായി സിപിഐഎം രംഗത്ത്. തൃശൂരിലെ സിപിഐഎം നേതാക്കള്‍ ജോജുവിന്റെ മാളയിലെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ചു കൊണ്ടുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതികരിച്ച ജോജു ജോര്‍ജ്ജിനെ പിന്തുണച്ച് നിരവധി സിപിഐഎം ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തെത്തി.

സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകൊണ്ട നടപടി അംഗീകരിക്കാന്‍ കഴിയില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം നടപടികള്‍ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. ഫെയ്‌സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് മന്ത്രി ജോജുവിനെ പിന്തുണച്ച് കൊണ്ടുളള കുറിപ്പിട്ടത്.

അതേസമയം കൊച്ചിയില്‍ സംഘര്‍ഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത. നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമര്‍ശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിര്‍പ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top