Section

malabari-logo-mobile

ഇന്ധന സെസില്‍ ഇളവ്; ഇന്നറിയാം

HIGHLIGHTS : Fuel Cess Exemption

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം ഉണ്ടോയെന്ന് ഇന്നറിയാം. രണ്ടു രൂപ ഇന്ധന സെസായി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ മാറ്റം ഉണ്ടെങ്കില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയെ അറിയിക്കും. ബജറ്റ് പാസാക്കുന്നതിനു മുമ്പുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും പ്രഖ്യാപിക്കുക. മന്ത്രിയുടെ മറുപടി പ്രസംഗത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ച ഇന്ന് സമാപിക്കും.

ലിറ്ററിന് രണ്ടു രൂപ ചുമത്തിയുള്ള ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കണമെന്നും എല്‍ഡിഎഫ് ഘടകക്ഷികളില്‍ നിന്നും സിപിഎമ്മില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും സമരം വ്യാപിപ്പിച്ചു. പ്രതിപക്ഷ എം എല്‍ എ മാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍, കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചര്‍ച്ച .

sameeksha-malabarinews

ഇന്ധന സെസില്‍നിന്നു പിന്നോട്ടില്ലെന്നും അനിവാര്യമാണെന്നുമുള്ള സൂചനയാണ് എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും.അതേസമയം ,സെസ് നില നിര്‍ത്തി ഭൂമിയുടെ ന്യായ വില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറക്കുന്നതും ചര്‍ച്ചയില്‍ ഉണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!