Section

malabari-logo-mobile

കൂടുതല്‍ സുരക്ഷ സുഖയാത്ര; വിദ്യാര്‍ഥികളുടെ പൊതുസമൂഹത്തിലെക്ക് റോഡ് സുരക്ഷാ സന്ദേശം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : More safety and comfort; Department of Motor Vehicles has given a road safety message to the general public of students

തിരൂരങ്ങാടി : കൂടുതല്‍ സുരക്ഷാ സുഖ യാത്ര എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി അതിലൂടെ പൊതു സമൂഹത്തിലേക്ക് റോഡ് സുരക്ഷ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ പ്രദര്‍ശനം സംഘടിപ്പിച്ച് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. ചെമ്മാട് ഖുത്തബ്‌സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി എസ് മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു.

ലഹരിയുടെ വിപത്തുകള്‍, ഡ്രൈവിങ്ങില്‍ ഹെല്‍മെറ്റിന്റെയും സീറ്റ് ബെല്‍ റ്റിന്റെയും ആവശ്യകത, വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, റോഡ് സിഗ്നലുകള്‍, കാലനടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈര്‍ ബോര്‍ഡ് രൂപത്തില്‍ തയ്യാറാക്കിയ 100 കണക്കിന് സന്ദേശങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

sameeksha-malabarinews

ലളിതവും വ്യക്തവുമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. ഡോ.എം അഹമ്മദ് കോയ , എം അബ്ദുര്‍ റഹീം, മങ്ങാട് ശൗക്കത്തലി പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!