കോഴിക്കോട് കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു.
ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടര്‍ന്നത്.

കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷമാണ് തീയണച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top