HIGHLIGHTS : A case of gang-raping a housewife with drugs; One more arrested
മഞ്ചേരി: മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പോയ പ്രതി പിടിയില്‍. മഞ്ചേരി മുള്ളമ്പാറ പാറക്കാടന്‍ റിഷാദ് മൊയ്തീന്‍ (28) നെയാണ് കണ്ണൂര്‍ പഴയങ്ങാടിയില്‍നിന്ന് മഞ്ചേരി പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളായ മഞ്ചേരി മുള്ളമ്പാറ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാംപ്രതി മുഹ്‌സിന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. സൗഹൃദം നടിച്ച് ഇവരുടെ വീട്ടിലെത്തിയ മുഹ്‌സിന്‍ പല തവണയായി അതിമാരക സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി, സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പ്രതി ഇതരസംസ്ഥാനങ്ങളിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. അടുത്തിടെ കണ്ണൂര്‍ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചു. മഞ്ചേരി സിഐ റിയാസ് ചാക്കീരിയും എസ്ഐ ആര്‍ പി സുജിത്തും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു