Section

malabari-logo-mobile

ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി

HIGHLIGHTS : Following the BJP's protest, the all-party meeting in Alappuzha was postponed to tomorrow

ആലപ്പുഴയിൽ കൊലപാതകങ്ങളെ തുടർന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന്  ബിജെപി അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്താൻ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി .  കളക്ടർ യോഗം വിളിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്ന് ബിജെപി പ്രതികരിച്ചു. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസന്റെ സംസ്കാരം ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവ്വകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

sameeksha-malabarinews

എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും. ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല.  ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ എംപി എംഎൽഎ മാരുടെ യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. മന്ത്രി സജി ചെറിയാന്റെയും പി. പ്രസാദിന്റെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കൂടാതെ പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!