തേഞ്ഞിപ്പലം: ദേശീയപാതയില്‍ പാണമ്പ്ര വളവില്‍ ലോഡുമായി പോകുന്ന കണ്ടൈനര്‍ ലോറി മറിഞ്ഞു. കണ്ട
യൈനറിലുണ്ടായിരുന്ന ഡ്രൈവറടക്കമുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്. ഇവരുടെ പരിക്ക് സാരമെല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കണ്ടൈയനര്‍ നിയന്ത്രണം വിട്ട് പാണമ്പ്രവളവിലെ താഴ്ചയിലേക്ക് മറയുകയായിരുന്നു.
തേഞ്ഞിപ്പലം പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലപ്പുറം ജില്ലയില്‍ ദേശീയപാതയിലെ അപകടകരമായ വളവുകളിലൊന്നാണ് പാണമ്പ്ര.




