Section

malabari-logo-mobile

നടത്തിയത് മാവോയിസ്റ്റിനായുള്ള റെയ്ഡ്: പിടിയിലായത് മോഷണക്കേസിലെ പ്രതി

HIGHLIGHTS : നിലമ്പൂര്‍; ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത് മോഷണക്കേസില്‍ മുങ്ങിനടക്കുന്ന പ്...

നിലമ്പൂര്‍; ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത് മോഷണക്കേസില്‍ മുങ്ങിനടക്കുന്ന പ്രതി. വഴിക്കടവ് മരുത കെട്ടുങ്ങല്‍ സ്വദേശി നിഷാബ് (30) ആണ് പിടിയിലായത്.

വഴിക്കടവ് പഞ്ചായത്തിലെ മരുത കൂട്ടിലപ്പാറയില്‍ ആദിവാസി കോളനിയിലെ ഒരു വീട്ടില്‍ ഒരാള്‍ പുറത്തുനിന്ന് വന്ന് രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില് പ്രത്യേക സംഘം രഹസ്യമായി നടത്തിയ അനവ്േഷണത്തിലാണ് ശനിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോളാണ് നിഷാബ് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയാണെന്ന് തിരിച്ചറിഞ്ഞത്.

sameeksha-malabarinews

നിഷാബ് മലേഷ്യയില്‍ ജോലി ചെയ്യവേ നിയമലംഘനത്തിന് പിടിയിലായി ജയിലിലായിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി കുടംബത്തിന്റെ വിഷമം പുറത്തുവന്നതോടെ ചില സംഘടനകള്‍ ഇടപെടലുകള്‍ നടത്തുകുയം നിഷാബിനെ ജയില്‍മോചിതനാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

പിന്നീടാണ് ആര്‍ഭാടജീവിതത്തിനായി ഇയാള്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പിടിക്കപ്പെട്ട ഇയാള്‍ തിരൂര്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി. പിന്നീട് മറ്റൊരാളുമായി ചേര്‍ന്ന എറണാകുളത്തിനും ഗോവിക്കുമിടയില്‍ ട്രെയിനില്‍ നിന്നും പണവും ഫോണും മോഷണം നടത്തി. ഈ കേസില്‍ റെയില്‍വേ പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇപ്പോള്‍ ഒളിവില്‍ കഴിയുന്നത്.

സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ അസൈനാര്‍, പോലീസുകാരായ അഭിലാഷ് കൈപ്പിിനി, ആസിഫ് , ആസിഫ് അലി, നിബിന്‍ ദാസ്, ജിയോ ജേക്കബ്. എസ്. പ്രശാന്ത്കുമാര്‍, റിയാസ് ചീനി, അബൂബക്കര്‍ നാലകത്ത് എന്നിവരാണ് പ്രതിയെ പിടകൂടിയ സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!