മലപ്പുറം :ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറും മരിച്ചു. ആനക്കയം സ്വദേശിയും, ഓട്ടോ ഡ്രൈവറുമായ ചണ്ടിയന്‍മൂച്ചി ഹസ്സന്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്.
മലപ്പുറം ആനക്കയം വള്ളിക്കാപറ്റയില്‍ ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെ ഹസ്സന്‍കുട്ടിയുടെ ഓട്ടോറിക്ഷ 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ ആനക്കയം ചേപ്പൂര്‍ സ്വദേശികളായ പൂവത്തിക്കല്‍ ഖൈറുന്നീസ, സഹോദരന്‍ ഉസ്മാന്‍, ഭാര്യ സുലൈഖ എന്നിവര്‍ മരണപ്പെട്ടിരുന്നു. ഖൈറുന്നീസയുടെ മക്കളായ അഫ്‌നാസ് (9), അബിന്‍ഷാന്‍ (7), ഉസ്മാന്റെ മക്കളായ നിഷാദ് (11), നിഷാല്‍ (8) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.




