ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറായി ഗബ്രിയേൽ ബോറിക്

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയെ ഇനി മുൻ വിദ്യാർത്ഥി നേതാവും ഇടതുപക്ഷ നിലപാട് കാരണമായ ഗബ്രിയേൽ ബോറിക് നയിക്കും. ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് തിരിച്ചെത്തിയ 1990 നു ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ് ആണ് ബോറിക്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ പ്രസിഡണ്ടായി 35 വയസ്സുകാരനായ ബോറിക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വർഷം മാർച്ച് 11ന് ചിലെയുടെ പ്രസിഡണ്ടായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
വലത് പക്ഷ നിലപാട് കാരനായ ജോസ് ആൻറണിയോ കാസ്റ്റയായിരുന്നു മുഖ്യ എതിരാളി.

ഗബ്രിയേൽ ബോറിക് വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തിയിട്ടുണ്ട്. മുൻകാല പട്ടാള ഏകാധിപത്യ ഭരണങ്ങളെയും അദ്ദേഹം ശക്തമായി എതിർത്തിരുന്നു. അഴിമതിക്കും അക്രമത്തിനുമെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്കും പ്രകടനങ്ങൾക്കും നല്കിയിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു ബോറിക്.

Share news
error: Content is protected !!
Scroll to Top