Section

malabari-logo-mobile

വെള്ളപ്പൊക്ക ദുരിതാശ്വാസം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നെടുവ മണ്ഡലം കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. വെള്ളപ്പൊക്ക ദുരിതം അനു...

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ നിധി ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന കരിനിയമം പിന്‍വലിക്കുക, വികലമായ വിദ്യാഭ്യാസനയം മാര്‍ക്ക് ദാനവും കോപ്പി അടിക്കല്‍ സൗകര്യവും അവസാനിപ്പിക്കുക, വര്‍ധിപ്പിച്ചകറണ്ട് ചാര്‍ജ് കുറയ്ക്കുക, പോലീസ് ഭീകരത അവസാനിപ്പിക്കുക, വാളയാറിലെ പിഞ്ചു പൈതങ്ങളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക,പാവപ്പെട്ട രോഗികള്‍ക്ക് ഉള്ള കാരുണ്യ പദ്ധതി പുനരാരംഭിക്കുക, കര്‍ഷക കടങ്ങള്‍ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് വെള്ളപ്പൊക്ക നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, മദ്യനിരോധനം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം പി ഹംസ കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ സലാം പി ഒ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി പി കാദര്‍ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് പി ഒ റസിയ സലാം, കെപി ഷാജഹാന്‍,കൗണ്‍സിലര്‍ നഫീസ, പ്രസ്റ്റീജ് സുഹാസ്,സുധീഷ് പി കെ,മോഹനന്‍ കാട്ടുങ്ങല്‍,മുഹമ്മദുകുട്ടി ,സുചിത്രന്‍, എ കെ സുരേഷ്,സി വേലായുധന്‍,വേളക്കാടന്‍ നാസര്‍,പാണ്ടി അലി,ഹേമ സഹദ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!