‘ഉടലാഴ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു അവതരിപ്പിക്കുന്ന’ ഉടലാഴം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തു
ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ ആവളയാണ്.

എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിങ് അപ്പു ഭട്ടതിരി.

മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല , ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവര്‍ അഭിനയിച്ച ഉടലാഴം ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു…

Share news
error: Content is protected !!
Scroll to Top