സംസ്ഥാന പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് തെറിച്ച് വീണ ബൈക്ക് യാത്രികന്‍ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് റോഡില്‍ തെറിച്ച് വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.നടുവട്ടം സ്വദേശി പറയന്‍ വളപ്പില്‍ കൃഷ്ണന്‍(40)ആണ് ദാരുണമായി മരിച്ചത്. സഹയാത്രികനായ നടുവട്ടം സ്വദേശി വാകയില്‍ സുരേഷ് ബാബു(35)ന് പരിക്കേറ്റു.ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റോഡില്‍ തെറിച്ചുവീണ കൃഷ്ണന്റെ ശരീരത്തില്‍ കെഎസ്ആര്‍ടിസി കയറിയിറങ്ങിയതായി സംശയിക്കുന്നതായി പറയുന്നു. അപകടത്തില്‍ പെട്ടെന്ന് സംശയിക്കുന്ന കെഎസ്ആര്‍ടിസി നിര്‍ത്താതെ പോവുകയും ചെയ്തു.

കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ ചങ്ങരംകുളം റോഡില്‍ നടുവട്ടം കണ്ണംഞ്ചിറ ഇറക്കത്തില്‍ വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്.

അപടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണന്റെ മരണം സംഭവിച്ചിരുന്നു.ദൃസാക്ഷികള്‍ ഇല്ലാതിരുന്ന അപകടകാരണം പരിശോധിക്കാന്‍ പോലീസ് സമീപത്തെ സിസിക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൃഷ്ണന്റെ ശരീരത്തില്‍ കെഎസ്ആര്‍ടിസി കയറിയിറങ്ങിയതായി അവ്യക്തമായ സൂചന ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്യേഷണം നടത്തുന്നുണ്ട്. എടപ്പാള്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കാലത്ത് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

വാട്ടര്‍ അതോറിറ്റിയില്‍ താല്‍കാലിക ജീവനക്കാരനാണ് മരിച്ച കൃഷ്ണന്‍

Share news
error: Content is protected !!
Scroll to Top