Section

malabari-logo-mobile

എം ഇ എസ് കോളേജിലെ റാഗിങ്; 5 വിദ്യാര്‍ത്ഥികളെ പുറത്താക്കി

HIGHLIGHTS : Five students expelled in Kalantod MES College ragging case

കോഴിക്കോട്: കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. രണ്ട് വിദ്യാര്‍ത്ഥികളെ അഞ്ചാം സെമസ്റ്ററില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് നടപടിക്ക് വിധേയമായത്. കോളേജിലെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ ബധനാഴ്ച ഉച്ചയോടെയാണ് രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മുഹമ്മദ് മിഥിലാജിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദനമേറ്റ മിഥിലാജിന്റെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. മുടി നീട്ടി വളര്‍ത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

sameeksha-malabarinews

ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദനം.കണ്ണിനും മുഖത്തിനും സാരമായി പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!