Section

malabari-logo-mobile

എല്ലുകളും,സന്ധികളും ശക്തിപ്പെടുത്താം ഈ ഭക്ഷണങ്ങളിലൂടെ

HIGHLIGHTS : Bones and joints can be strengthened through these foods

– കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളാണ്. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള സാല്‍മണ്‍,അയല,മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

– മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ പാചകത്തിനായി ഉപയോഗിക്കുന്നതും സാലഡുകളില്‍ തളിക്കുന്നതും എല്ലുകള്‍ക്കും സന്ധികള്‍ക്കും നല്ലതാണ്.

sameeksha-malabarinews

– കൊഴുപ്പ്കുറഞ്ഞ പാലുല്‍പന്നങ്ങളായ തൈര്,പാല്‍ എന്നിവയില്‍ കാല്‍സ്യവും വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളും സന്ധികളും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

– ജോയിന്റ് തരുണാസ്ഥിയിലെ ഒരു പ്രധാന ഘടകമാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര പോലുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.

– ദിവസേനയുള്ള ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.കാരണം മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുറുക്കുമിന്‍ എന്ന സംയുക്തം സന്ധിവേദന കുറയ്ക്കാനും,സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!