Section

malabari-logo-mobile

ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ 

HIGHLIGHTS : Captain Miller's teaser made waves on Dhanush's birthday

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. ഈ വർഷം ഡിസംബർ 15 ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലേക്കെത്തും.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

sameeksha-malabarinews

ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഓ പി സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ് . ധനുഷിന്റെ പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് റിലീസ് കൊലകൊല്ലി ടീസർ യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യൺ റിയൽ വ്യൂസ് കഴിഞ്ഞു തരംഗമാകുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!