മഞ്ചേരി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അഞ്ചു പ്രതികളുടെ ജാമ്യാപേ ക്ഷ തള്ളി. ഒന്നാം പ്രതി ബോട്ടുടമ താനൂര്‍ പാമരകത്ത് നാസര്‍ എന്ന നസീര്‍, ആറാം പ്രതി ബോട്ട് മാനേജര്‍ താനൂര്‍ മലയില്‍ അനില്‍, ഏഴാം പ്രതി താനൂര്‍ കൈതവളപ്പില്‍ ശ്യാംകുമാര്‍, എട്ടാം പ്രതി പനങ്ങാട്ടൂര്‍ പൗറാ
ജിന്റെ പുരക്കല്‍ ബിലാല്‍, ഒമ്പ താം പ്രതി താനൂര്‍ എളാരം കടപ്പു റം സവാദ് എന്നിവരുടെ ജാമ്യം ഹര്‍ജികളാണ് ജില്ലാ സെഷന്‍സ് ജി മുരളീകൃഷ്ണ തള്ളിയത്.
മാരി ടൈം ബോര്‍ഡ് ചീഫ് സര്‍വേയര്‍ സെബാസ്റ്റിയന്‍ ജോസഫ്, പൊന്നാനിയുടെ ചുമതലയുള്ള ബേപ്പൂരിലെ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ് എന്നിവര്‍ക്ക് ഹൈക്കോടതി കര്‍ ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മറ്റുപ്രതികള്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണം അവസാനിച്ചി ട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




