Section

malabari-logo-mobile

മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

HIGHLIGHTS : Fishermen must register

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ FIMS ല്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ ഏപ്രില്‍ 25 നകം മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ബേപ്പൂര്‍, വെസ്റ്റ്ഹില്‍, കൊയിലാണ്ടി, തിക്കോടി, വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ എത്തി രജിസ്ട്രേഷന്‍ നടത്തണം. കഴിഞ്ഞ വര്‍ഷം ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

sameeksha-malabarinews

മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ എന്നിവ ഫിംസില്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. 10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പടാതിരിക്കാന്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് റീജ്യണല്‍ എക്സിക്യുട്ടീവ് അറിയിച്ചു. ഫോണ്‍: 0495-2383472.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!