Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സമ്മർ കോച്ചിങ് ക്യാമ്പ് 2024

HIGHLIGHTS : Calicut University News; Summer Coaching Camp 2024

സമ്മർ കോച്ചിങ് ക്യാമ്പ് 2024

കാലിക്കറ്റ് സർവകലാശാല ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി 2024 വർഷത്തെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു. ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത്-ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബാൾ / ബേസ്ബാൾ, ഖോ-ഖോ, കബഡി, ജൂഡോ, തായ്ക്വോണ്ടോ, ബാസ്കറ്റ്ബാൾ, തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 16 മുതൽ 20 വരെ നടത്തുന്നു. ബാസ്കറ്റ്ബാൾ, സ്വിമ്മിങ് തുടങ്ങിയ ഇനത്തിലെ രണ്ടാമത്തെ ബാച്ച് മെയ് രണ്ടു മുതൽ 31 വരെയും നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ / ഔട്ട് ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുക. രജിസ്‌ട്രേഷൻ ഫീ 700/- രൂപ. വിശദ വിവരങ്ങൾക്ക് 9567664789 / 04942407501 / 9446781753 എന്നീ നമ്പറുകളിൽ രാവിലെ 10-നും വൈകീട്ട് അഞ്ചിനും ഇടക്ക് ബന്ധപ്പെടാവുന്നതാണ്.

sameeksha-malabarinews

പരീക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!