Section

malabari-logo-mobile

കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്;കേന്ദ്രസര്‍ക്കാരിനെതിരെ എല്ലാ രാജ്ഭവനുകളിലേക്കും കര്‍ഷക മാര്‍ച്ച്

HIGHLIGHTS : Farmers strike again; Farmers march to all Raj Bhavans against central government

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് എതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചിട്ട് രണ്ട് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും.
സര്‍ക്കാരിന്റെ വിവിധ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധവും മാര്‍ച്ചില്‍ രേഖപ്പെടുത്തുമെന്ന് കര്‍ഷക നേതാക്കള്‍ വെള്ളിയാഴ്ച പറഞ്ഞു.

വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച് ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ അവകാശപ്പെട്ടു.

sameeksha-malabarinews

വായ്പ എഴുതി തള്ളുക, ഉത്തര്‍പ്രദേശിലെ ലഖീംപൂരിലെ കര്‍ഷകരുടെ മരണത്തിന് കാരണക്കാരയിട്ടുള്ള കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ഏഴോളം ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. മാര്‍ച്ചിന്റെ അവസാനം രാഷ്ട്രപതിക്ക് നല്‍കാനുള്ള നിവേദനം ഗവര്‍മാര്‍ക്ക് കൈമാറും.കര്‍ഷക സമരത്തിന്റെ അടുത്തഘട്ടത്തിന്റെ തുടക്കമെന്ന നിലയിലാണ് നവംബര്‍ 26 മുതല്‍ തുടങ്ങുന്ന ഈ രാജ്യവ്യാപക സമരത്തെ കര്‍ഷകര്‍ കാണുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിലേറെ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രതിഷേധിച്ചിരുന്നു. നവംബറില്‍ മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം അന്ന് കര്‍ഷര്‍ അവസാനിപ്പിക്കുകയുമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!