പ്രണയാര്‍ദ്രരായി മഞ്ജിമയും ഗൗതം കാര്‍ത്തിക്കും… വൈറലായി പ്രീ വെഡിങ് ചിത്രങ്ങള്‍

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള വിവാഹ വാര്‍ത്ത ഏറെ ആഘോഷമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ താരം തന്റെ പ്രീ വെഡിങ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് താണ് ചര്‍ച്ചയായിരിക്കുന്നത്

2019 ഇരുവരും അഭിനയിച്ച ദേവരാട്ടം മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

1997 പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ വളരെ വേഗത്തില്‍ തന്നെ മലയാളികളുടെ പ്രിയതാരമായി വളരുകയായിരുന്നു. തുടര്‍ന്ന് മയില്‍പ്പീലിക്കാവ്, പ്രിയം, തെങ്കാശിപട്ടണം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. 2015 പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയില്‍ ആണ് മഞ്ജിമ ആദ്യമായി നായികയായി മലയാളത്തില്‍ എത്തുന്നത്. പിന്നീട് 2016 ചിമ്പുവിനോടൊപ്പം ‘അച്ചം എന്‍പത് മടമയട’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും തന്റെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട്
തെലുങ്കിലും മഞ്ജിമ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രീ വെഡിങ് ഫോട്ടോയ്ക്ക് നിരവധിപേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Gautham Karthik (@gauthamramkarthik)

Share news
error: Content is protected !!
Scroll to Top