Section

malabari-logo-mobile

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ :   മലപ്പുറം ജില്ലാതല ക്യാമ്പയിന് തുടക്കമായി

HIGHLIGHTS : Ente Thozhil project campaign- inaguration

മലപ്പുറം :20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ജില്ലാതല ക്യാമ്പയിന് തുടക്കമായി.

കേരള നോളേജ് ഇക്കണോമി മിഷന്‍, കുടുംബശ്രീ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടുകളും കേന്ദ്രീകരിച്ചു 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ  തൊഴില്‍ നേടാന്‍  സന്നദ്ധരാക്കും.

sameeksha-malabarinews

ഇതിനായി വീടുകള്‍ തോറും സര്‍വെ നടത്തി വിശദാംശങ്ങള്‍ ശേഖരിക്കും. മെയ് എട്ട് മുതല്‍ 15  വരെ ഒരാഴ്ച ‘ജാലകം’എന്ന മൊബൈല്‍ അപ്ലിക്കേഷനുമായി കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് അധ്യക്ഷനായി. കില ഫെസിലിറ്റേറ്റര്‍ എ ശ്രീധരന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സി.ആര്‍ രാകേഷ് എന്നിവര്‍ സംസാരിച്ചു. 210 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!