Section

malabari-logo-mobile

ഇന്‍ഡ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി പരപ്പനങ്ങാടി സ്വദേശിയായ മൂന്ന് വയസുകാരന്‍

HIGHLIGHTS : A three-year-old boy from Parappanangadi has been inducted into the India Book of Records

പരപ്പനങ്ങാടി:ഇന്‍ഡ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി മൂന്നുവയസ്സുകാരനായ കൊച്ചുമിടുക്കന്‍ അലിയുല്‍ മുര്‍ത്തലാഹ് . അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങുമുന്‍പേ വേറിട്ട കഴിവു കൊണ്ട് ഇന്‍ഡ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് അലിയുല്‍ മുര്‍ത്തലാഹ്. നിരത്തി വെച്ച വിശ്വവിഖ്യാതരുടെ ചിത്രങ്ങളില്‍ നിന്നും അവരുടെ പേരുകള്‍ തെറ്റാതെ പറഞ്ഞാണ് ഈ കൊച്ചുമിടുക്കന്‍ മൂന്നാം വയസ്സില്‍ ഇന്‍ഡ്യ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പടങ്ങളില്‍ നോക്കി തെറ്റാതെ പേരുപറയാനും ഇന്ത്യക്കുപുറത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരും ഹൃദിസ്ഥമാണ് ഈ മൂന്നു വയസുകാരന് .ഇതിന് പുറമേ പേപ്പര്‍ കപ്പുകളുടെ ശ്രമകരമായ ബാലന്‍സിങ്ങും വിവിധ ആകൃതിയിലുള്ള രൂപങ്ങളുടെ പുന:ക്രമീകരണവും മുര്‍ത്തലാഹിന് എളുപ്പമാണ് .

sameeksha-malabarinews

മകന്റെ പ്രത്യേക കഴിവുകള്‍ മനസിലാക്കി വീഡിയോ ചിത്രീകരിച്ച് റിക്കോര്‍ഡിനായി അയച്ചുകൊടുത്തത് ഉമ്മതന്നെയാണ് .ഏപ്രില്‍ 16 ഓടെയാണ് ഈ കുഞ്ഞു പ്രതിഭക്ക് ഇന്‍ഡ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റെ അംഗീകാരം തേടിയെത്തുന്നത്. ചെട്ടിപ്പടി കീഴ്ചിറയിലെ പട്ടത്തൊടിക ഉവൈസ് -ഹാദിയ ദമ്പതികളുടെ ഏകമകനാണ് അലിയുല്‍ മുര്‍ത്തലാഹ് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!