Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : job vacancy

പ്രൊജക്ട് കമ്മീഷണര്‍ നിയമനം

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ ബി.ടെക് (സിവില്‍) എഞ്ചിനീയറിങ് ബിരുദധാരികളെ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കമ്മീഷണര്‍മാരായി നിയമിക്കുന്നു. രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. സിവില്‍ എഞ്ചിനീയറിങ് / കുടിവെള്ള വിതരണ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവരെ പരിഗണിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ മെയ് നാലിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളാണ് മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ വരുന്നത്. ഫോണ്‍: 0483 2738566, 8281112041.

sameeksha-malabarinews

ശിശുക്ഷേമ സമിതിയില്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം ശിശുക്ഷേമ സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ശിശുക്ഷേമ സമിതിയില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും അംഗങ്ങളുടെ നാല് ഒഴിവുകളുമാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 26 ന് വൈകീട്ട് അഞ്ചിന് മുമ്പായി ‘വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫറ്റേരിയ്ക്ക് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം, പിന്‍- 695012 ‘ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0483 2978888.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയിലെ എന്‍.എച്ച്.എം ആയൂര്‍വേദ ഡിസ്പന്‍സറികളിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എ.എം.എസ് ടി.സി.എം.സി. രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 25ന് രാവിലെ 10.30ന് മലപ്പുറം ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2734852

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!