Section

malabari-logo-mobile

അറബി പഠനവകുപ്പില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം

HIGHLIGHTS : calicut university news

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

അറബി പഠനവകുപ്പില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠന വിഭാഗത്തില്‍ 1974 മുതല്‍  പഠിച്ചിറങ്ങിയവരുടെ ഒത്തുച്ചേരല്‍ മെയ് 14 ന് നടക്കും.  രാവിലെ പത്ത് മണിക്ക് അറബിക് പഠനവിഭാഗം സെമിനാര്‍ ഹാളിലാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമായി വിവിധ സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സേവനമനുഷ്ഠിച്ചു വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പഠന വിഭാഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി അറിയിച്ചു. സംഘാടക സമിതി യോഗം 26-ന് 11 മണിക്ക് അറബി വിഭാഗം സ്റ്റുഡിയോവില്‍ നടക്കും. ഓരോ ബാച്ചില്‍ നിന്നും രണ്ടു പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 9447530013

എം.ടി.എ., എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (എം.ടി.എ.), എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 26-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും പ്രവേശനവിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0487 2385352.

എസ്.ഡി.ഇ. – പി.ജി. : പഠനക്കുറിപ്പു വിതരണം

എസ്.ഡി.ഇ. 2019 പ്രവേശനം, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം 23-ന് തുടങ്ങും. ട്യൂഷന്‍ ഫീസടച്ചവര്‍ ഐ.ഡി. കാര്‍ഡ് പകര്‍പ്പ് സഹിതം അതത് കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ നിന്ന് പഠനക്കുറിപ്പുകള്‍ കൈപ്പറ്റേണ്ടതാണ്. കോഴിക്കോട് ദേവഗിരി കോളേജ് സെന്ററിലുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, തൃശൂര്‍ സെന്റ് തോമസ് കോളേജ് സെന്ററിലുള്ളവര്‍ (എം.കോം. ഒഴികെ) തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലുമാണ് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ – 0494 2407354

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ മെയ് 4 വരെയും 170 രൂപ പിഴയോടെ മെയ് 6 വരെയും നേരിട്ടപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 6 വരെയും 170 രൂപ പിഴയോടെ മെയ് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!