Section

malabari-logo-mobile

തൊഴിലവസരങ്ങൾ; തൊഴില്‍ മേള  23ന്

HIGHLIGHTS : employment opportunities; Job fair on 23

തൊഴില്‍ മേള  23ന്
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍  ഒക്ടോബര്‍  23ന് മലപ്പുറം ഗവ. ആര്‍ട്‌സ്  സയന്‍സ് കോളജില്‍ തൊഴില്‍ മേള നടക്കും. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  അന്നേ  ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.്  ഫോണ്‍ : 04832 734 737.

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിലെ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം.

sameeksha-malabarinews

സംസ്ഥാന മിഷനിൽ ചീഫ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ തസ്തികയിൽ നാല് ഒഴിവുണ്ട്. ശമ്പള സ്‌കെയിൽ: 59300-120900. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബുരുദാനന്തര ബുരുദമാണ് യോഗ്യത.  സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒകളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയവും നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവരുമായിരിക്കണം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.  ഇംഗ്ലീഷിൽ അവതരണം, മികച്ച ഡ്രാഫ്റ്റിംഗ് എന്നിവയിൽ കഴിവുണ്ടാകണം.

ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ തസ്തിയിൽ 6 ഒഴിവുണ്ട്. (കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്) ശമ്പള  സ്‌കെയിൽ: 59300-120900. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, സർക്കാർ/ അർദ്ധ സർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാണം. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും ഇംഗ്ലീഷിൽ അവതരണം നടത്താനും മികച്ച ഡ്രാഫ്റ്റിംഗ് നടത്താനും കഴിവുള്ളവർക്ക് അപേക്ഷിക്കാം.

അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ 38  ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 37400-79000. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം എന്നിവയുണ്ടായിരിക്കണം. സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്രസർക്കാർ സർവീസിലോ പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തി പരിചയമുള്ള നിലവിൽ സർക്കാർ സർവീസിൽ സേവനമുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

ഓഫീസ് സെക്രട്ടറിയൽ തസ്തികയിൽ 21 ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 26500-60700. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, മൈക്രോസോഫ്റ്റ് വേഡ്, എക്‌സൽ, പവ്വർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം, ഇംഗ്ലീഷ്/ മലയാളം ടെപ്പിങ് എന്നിവയിൽ പ്രവീണ്യമുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മുഴുവൻ തസ്തികകളിലേക്കുള്ള പ്രയാപരിധി 01.01.2022ന് 50 വയസിന് താഴെ.

അപേക്ഷകൾ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ  ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011. ഇ-മെയിൽ: kudumbashree1@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

ഇൻസ്‌ട്രക്ടർ ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത)യിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 21ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊട്ടിലുക്കല്‍ അസുരമഹാകാളന്‍ ക്ഷേത്രം, പൂവില്ലശ്ശേരി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കുമായി  ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വടക്കേ മുത്തശ്ശിയാര്‍ക്കാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 30ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കുമായി  ഓഫീസിലോ വകുപ്പിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
സൈക്കോളജി അപ്രന്റീസ് നിയമനം
മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി -കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി 2022-23 വര്‍ഷത്തിലേക്ക് സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. പ്രതിമാസം 17,600 രൂപയാണ് പ്രതിഫലം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഒക്ടോബര്‍ 21ന് രാവിലെ 10.30ന് മലപ്പുറം കാവുങ്ങലിലുള്ള കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0483-2972200.
ന്യൂറോ ടെക്‌നീഷ്യന്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ  10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

പമ്പ് ഓപ്പറേറ്റര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസ്. നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പമ്പ് ഓപ്പറേറ്ററെ നിയമിക്കുന്നു. ഐ.ടി.ഐ (പ്ലബിങ്), ഗവ. അംഗീകൃത പ്ലംബര്‍ ലൈന്‍സ് അല്ലെങ്കില്‍ ഐ.ടി.ഐ (ഇലക്ട്രീഷ്യന്‍) ഗവ. അംഗീകൃതം, കാലാവധി കഴിയാത്ത വയര്‍മാന്‍ ലൈസന്‍സ് ആണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ രണ്ടിന് രാവിലെ  10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന  ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

സാംസ്കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 – 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ  ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: culturedirectoratec@gmail.com.

അഭിമുഖം 25ന്

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികയിൽ ഒരു താൽക്കാലിക  ഒഴിവുണ്ട്. എച്ച് എസ് എൽ സി അല്ലെങ്കിൽ എസ് എസ് എൽ സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ / വിഎച്ച്എസ്ഇ/ കെജിസി ഇ / ഡിപ്ലോമയുമാണ് യോഗ്യത.  ഒക്ടോബർ 25ന് രാവിലെ 10ന് സ്‌കൂളിൽ അഭിമുഖം നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും  പകർപ്പും അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!