വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കപ്പല്‍യാത്രയുമായി ടൂര്‍ഫെഡ്; സംസ്ഥാനതല ഉദ്ഘാടനം 24ന് കുമരകത്ത്

സാധാരണക്കാര്‍ക്ക് കടല്‍യാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂര്‍ഫെഡിന്റെ അറേബ്യന്‍ സീ പായ്ക്കെജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നു. വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത് . സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. മാസത്തില്‍ രണ്ടു തവണയായി 50 വിദ്യാര്‍ത്ഥികളെയാണ് കടല്‍ യാത്രയ്ക്കായി കൊണ്ടു പോവുക. ദീപാവലി ദിവസം (ഒക്ടോബര്‍ 24) രാവിലെ ആദ്യ സംഘം കുമരകത്ത് നിന്ന് യാത്ര തിരിക്കും.

ബസ്സില്‍ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വണ്‍ഡേ വണ്ടര്‍ യാത്രയുടെ ഭാഗമാവുന്നത്. കുമരകത്ത് നടക്കുന്ന ചടങ്ങില്‍ സഹകരണ സാംസ്‌കാരിക രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ കുട്ടികള്‍ക്കായുള്ള ആഡംബര കപ്പല്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ടൂര്‍ഫെഡിന്റെ അറേബ്യന്‍ സീ പായ്ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷം പേര്‍ കൊച്ചിയിലെ കപ്പല്‍യാത്ര ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂര്‍ ഫെഡ് ഒരുക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top