Section

malabari-logo-mobile

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്ന് ഇന്നറിയാം;വോട്ടെണ്ണല്‍ ആരംഭിച്ചു

HIGHLIGHTS : Who will be the new Congress president today? Voting has started

ന്യൂഡല്‍ഹി: 24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണ്. മല്ലികാര്‍ജുന ഖാര്‍ഗെയോ, ശശി തരൂരോ എന്നകാര്യം ഇന്ന് ഉച്ചയോടെ അറിയാം.

എഐസിസി ആസ്ഥാനത്ത് രാവിലെ പത്തുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് നടന്ന ആറാം തവണത്തെ തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടന്നത്.

sameeksha-malabarinews

ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേരാണ് വോട്ടുചെയ്തത്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഖാര്‍ഗെ വിജയിക്കുമെന്നാണ് വിലയിരുത്താല്‍. എന്നാല്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി മത്സരത്തിനിറങ്ങിയ തരൂര്‍ സ്വന്തമാക്കുന്ന വോട്ടുകളും ശ്രദ്ധേയമാകും.

അതെസമയം ഉത്തര്‍പ്രദേശി, പഞ്ചാബ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പില്‍ ക്രേമക്കേട് നടന്നുവെന്ന ആരോപണവുമായി ശശി തരൂര്‍ രംഗത്തെത്തി. ഇക്കാര്യം സംബന്ധിച്ച് മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!