യുവതിയുടെ മൃതശരീരം സ്യൂട്ട്‌കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഹരിയാന:റോഡരികിലെ കുറ്റിക്കാട്ടില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ അതിനുശേഷം പെട്ടിക്കുള്ളില്‍ ആക്കി
ഉപേക്ഷിച്ചതാണ് എന്ന് പോലീസ് അറിയിച്ചിരുക്കുന്നത്.

തിങ്കളാഴ്ച ഹരിയാനയിലെ ഗുരുഗ്രാമില്‍ ആണ് യുവതിയുടെ ശരീരം അടങ്ങിയ സ്യൂട്ട് കേസ്
കണ്ടെത്തിയത്.

യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്

ശരീരത്തില്‍ പൊള്ളലേറ്റതിന് സമാനമായ പാടുകളും കണ്ടെത്തിയിട്ടുണ്ട്.ജനനേന്ദ്രിയത്തിലും
മുറിപ്പാടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു സ്യൂട്ട്‌കേസ് കിടക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടത് ഇയാളാണ് വിവരം പോലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതശരീരം കണ്ടെത്തിയത്.

മരിച്ച യുവതിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top